ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ
Mar 27, 2026 12:39 PM | By PointViews Editor

കേളകം: യുഡിഎഫ് ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിനെ കാത്തിരിക്കുന്നത് സുവർണ സ്ഥാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പേരാവൂർ നിയോജകമണ്ഡലത്തിലെ കേളകത്ത് യൂഡിഎഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ഒരു നിർണായക ഘട്ടത്തിലാണ് സണ്ണി ജോസഫ് എംഎൽഎ യെ കെപിസിസി പ്രസിഡൻ്റ് സ്‌ഥാനത്തേക്ക് നിയോഗിച്ചതെന്നും പാർട്ടിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ ഫലവത്താക്കാൻ സണ്ണി ജോസഫിന് സാധിച്ചു. പേരാവൂർ നിയോജക മണ്ഡലത്തിനെ എല്ലാ നിലയിലും ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സണ്ണി ജോസഫിന് കഴിഞ്ഞു ഇരിട്ടി താലൂക്ക്, റോഡുകൾ പാലങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് തുടങ്ങി പേരാവൂരിൻ്റെ എല്ലാ മേഖലയിലും എല്ലാവർക്കും വേണ്ടി പ്രവർത്തിച്ച ജനകീയനായ സണ്ണി ജോസഫ് മത്സരിക്കുന്നു എന്നതുകൊണ്ട് തന്നെ പേരാവൂർ ഇപ്പോൾ സംസ്‌ഥാനത്തെ വിവിഐപി മണ്ഡലമാണ് കഴിഞ്ഞ 10 വർഷം പിണറായി സർക്കാരാണ് നാട് ഭരിച്ചതെങ്കിലും ജനപ്രതിനിധി എന്ന നിലയിൽ സാധ്യമായ കാര്യങ്ങൾ എല്ലാം സർക്കാരിനെ കൊണ്ട് ചെയ്യിപ്പിക്കാൻ സണ്ണി ജോസഫിന് സാധിച്ചു സർക്കാർ കനിയാത്ത വിഷയങ്ങളും ഏറെയുണ്ട്. മലയോര കർഷകരുടെ ജീവിതം തകർക്കുന്ന വന്യജീവി ആക്രമണത്തെ തടയുന്നതിൽ സംസ്ഥാന സർക്കാർ വൻപരാജയമാണെന്ന് തെളിയിച്ചു. ഏത് സമയത്തും വന്യജീവികൾ ജീവൻ കവരുമെന്ന അവസ്ഥയാണ് ഇന്നുള്ളത്. ജീവഹാനിക്കും കൃഷി നാശത്തിനും ഒരു സഹായവും സർക്കാർ ചെയ്യുന്നില്ല. വന്യജീവി ആക്രമണം തടയാൻ നടപടിയില്ലെന്ന് മാത്രമല്ല ഈ വിഷയത്തിൽ ഒരു ചർച്ച പോലും നടക്കുന്നില്ല. 5000 രൂപ കർഷകർക്ക് പെൻഷൻ നൽകുമെന്ന് പറഞ്ഞ പിണറായി സർക്കാർ പിന്നീട് പദ്ധതിയിൽ നിന്ന് പിൻമാറി. ഇത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണ് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് അധ്യക്ഷനായിരുന്നു. സണ്ണി ജോസഫ് എംഎൽഎ. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബാലകൃഷ്ണ‌ൻ പെരിയ, വി.എ. നാരായണൻ, രാജീവൻ എളയാവൂർ, ഷിയാസ് മുഹമ്മദ്, ലിസി ജോസഫ്, പി സി.രാമകൃഷ്‌ണൻ പ്രസംഗിച്ചു. ടി.കെ.ഗോവിന്ദനും കുഞ്ഞികൃഷ്ണ‌നും അടക്കം നിരവധി നേതാക്കൾ സിപിഎമ്മിൽ നിന്നും വിട്ടു വരുന്നത് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. പ്രസംഗം കേട്ടിരിക്കുന്ന അണികളോട് കയ്യടിക്കാൻ നേതാക്കൾ പ്രത്യേകം പറഞ്ഞ് കയ്യടി വാങ്ങേണ്ട അവസ്‌ഥയിലാണ് സിപിഎം. സാധാരണ സഖാക്കൾ കയ്യടിച്ച് കയ്യടിച്ചു തളർന്നു. അണികൾക്ക് ഒന്ന് കയ്യടിക്കാൻ പോലും കഴിയാത്ത നിലയിലേക്ക് സിപിഎമ്മിനെ കൊണ്ടെത്തിച്ചതിൻ്റെ മുഴുവൻ ക്രഡിറ്റും പിണറായി വിജയനുള്ളതാണ്. ഇപ്പോൾ രാഹുൽഗാന്ധി തെറി പറഞ്ഞ് മോദിയെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിലാണ് പിണറായി വിജയൻ പിണറായി വിജയനും ബിജെപിയും തമ്മിൽ ലാവ്വലിൻ കേസ് മുതൽ നിരവധി ഡീലുകൾ ഉണ്ട്

വിലക്കയറ്റമെന്ന അതീവ ഗുരുതര അവസ്‌ഥയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തേതിനേക്കാൾ സാധനങ്ങൾക്ക് വില ഇരട്ടിയായി പാചകവാതകം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന ഇക്കാലത്തും കോടാനുകോടി രൂപയാണ് മുഖ്യമന്ത്രി സ്വന്തം പരസ്യം നൽകാനായി ചെലവഴിക്കുന്നത്. യുവാക്കൾ ജോലി കിട്ടാതെ വലയുമ്പോൾ പാർട്ടി അനുഭാവികൾക്ക് ജോലി ലഭ്യമാക്കാൻ പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നു. ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓർക്കണം.

യു ഡി എഫ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസി യിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്രചെയ്യാം. ഇത് നടപ്പാക്കിയാൽ കെഎസ്ആർടിസി തകർന്നുപോകും എന്ന പ്രചാരണവുമായി ഇടതുപക്ഷം മുന്നിട്ടിറങ്ങിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലുങ്കാനയിലും ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്

ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്നത് യുഡിഎഫ് ഗാരൻ്റിയാണ്. വാഗ്ദാനം ചെയ്ത 2500 രൂപ പെൻഷൻ നൽകാത്ത ഇടതുപക്ഷം യു ഡി എഫ് ഗാരന്റിയെ കുറ്റം പറഞ്ഞു നടക്കുകയാണ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും യൂഡിഎഫ് നൽകുന്ന ഗാരൻറിയാണ്. ഭാരിച്ച ചികിത്സാ ചെലവുകൾക്ക് ഈ ഇൻഷുറൻസ് പദ്ധതി താങ്ങായി മാറും രാജസ്‌ഥാനിലെ കോൺഗ്രസ് മന്ത്രിസഭ സമാനമായ ആരോഗ്യ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയും വ്യദ്ധജനങ്ങളുടെ പരിപാലനത്തിനായി പ്രത്യേക വകുപ്പും സംരംഭങ്ങൾ തുടങ്ങാൻ ചെറുപ്പക്കാർക്ക് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്‌പയും യൂഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Sunny Joseph will have a golden position if he comes to power. K.C. Venugopal

Related Stories
മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

May 7, 2026 08:32 AM

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ...

Read More >>
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
Top Stories